മുവാറ്റുപുഴ: നഗരസഭ തെരഞ്ഞടുപ്പില്‍ വെളളപ്പൊക്ക രഹിത മുവാറ്റുപുഴ എന്ന സംഘടനക്ക് സ്ഥാനാര്‍ത്ഥി. പ്രളയ ഭീഷണി നേരിടുന്ന നഗരസഭയിലെ 23-ാം വാര്‍ഡിലാണ് പുതിയ സംഘടനയുടെ പേരില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. വെളളപ്പൊക്ക നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അഡ്വ. ടോം ജോസാണ് സ്ഥാനാര്‍ത്ഥി. നഗരത്തിന്റെ വികസന മുരടിപ്പിന് കാരണം വെളളപ്പൊക്കമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
മുവാറ്റുപുഴ ആറിന്റെ തീരവാസികള്‍ക്കും മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും കാലവര്‍ഷം പേടിക്കാലമാണ്. റെഡ് അലര്‍ട്ട് ദിനങ്ങളില്‍ മൂലമറ്റം പവര്‍ഹൗസില്‍ നിന്നും മലങ്കര ഡാമിലേക്കുളള നീരൊഴുക്ക് കുറയ്ക്കാൻ വൈദ്യുതി ഉല്‍പ്പാദനം പരമാവധി കുറയ്ക്കുക ,മണ്‍സൂണ്‍ കാലത്ത് 36.9 മീറ്റരായി മലങ്കര ഡാമിലെ ജലനിരപ്പ് പുനഃക്രമീകരിച്ച് നിജപ്പെടുത്തുക മുനിസിപ്പല്‍ ഓഫീസില്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നീ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് തന്റെ മത്സരം ഉപകരിക്കുമെന്നാണ് ടോം ജോസ് കരുതുന്നത്.

