ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍ നാലംഗ കുടുംബം ട്രെയിനിന് മുന്നിവല്‍ ചാടി ആത്മ ഹത്യ ചെയത് സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സിഐ സോമശേഖര റെഡ്ഡി, ഹെഡ്കോണ്ഡസ്റ്റബിള് ഗംഗാധര്‍ എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത അബ്ദുള്‍ സലാമിന്റെയും കുടുംബത്തന്റെയും മരണവുായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
മോഷണക്കുറ്റം ചുമത്തി അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്യുകയും അനാവശ്യമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ മനോ വിഷമത്തില്‍ ഭാര്യക്കും രണ്ടുകുട്ടികള്‍ക്കുമൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മരിക്കുന്നതിന് മുമ്പ് കുടുംബം തെറ്റുകാരല്ലെന്ന് വ്യക്തമാക്കി അബ്ദുല്‍ സലാം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ അടിയന്തിര അന്വേഷണത്തിന് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി ഉത്തരവിടുകയായിരുന്നു.

