296 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി

പാലക്കാട്: മൂന്നുകോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രം കഞ്ചാവുമായി പിടിയിലായി. ആന്ധ്രപ്രദേശ് നെല്ലൂര്‍ ബച്ചുവരിപ്പാലം വില്ലേജില്‍ ബോറെഡ്ഡിവെങ്കിടേശ്വരലുറെഡ്ഡി (35) , ഡ്രൈവറും സഹായിയുമായ തമിഴ്‌നാട് സേലം പനമരത്തുപെട്ടി സ്വദേശി വിനോദ്കുമാര്‍(27) എന്നിവരാണ് പിടിയിലായത്. 2020 നവംബര്‍ 9ന് തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് മഞ്ഞക്കുളം പളളിക്ക് സമീപമാണ് ഇവര്‍ പിടിയിലായത്.

കേരളത്തിലെ വിവിധ ജില്ലകളിലെ കച്ചവടക്കാര്‍ക്ക് നേരിട്ട് കൊടുക്കാന്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടക്കപ്പെട്ടത്. പ്ലാസ്റ്റിക് കുപ്പി ലോഡെന്ന വ്യജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ കഞ്ചാവ് പാഴ്‌സലുകള്‍ അടുക്കിവച്ച് അതിന് മുകളില്‍ പ്ലാസ്റ്റിക്ക കുപ്പികളുടെ ചാക്കുകെട്ടുകള്‍ നിരത്തി മറച്ചുവെക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തില്‍ നിന്നായിരുന്നു കഞ്ചാവ് കൊണ്ടുവന്നിരുന്നത്,

Share
അഭിപ്രായം എഴുതാം