അവൾ ലക്ഷ്യമിട്ടതെല്ലാം അവൾ നേടി , കമലാ ഹാരിസിനെ കുറിച്ച് മാതൃസഹോദരി ഡോ. സരള ഗോപാലൻ

ചെന്നൈ: അമേരിക്കയിലെ പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലഹാരിസിനെ ഇന്ത്യയും ലോകവും പ്രശംസിക്കുമ്പോൾ, അവരുടെ നേട്ടങ്ങളിൽ ഒട്ടും അമ്പരപ്പില്ലാത്ത ചിലരുണ്ട് കമലയുടെ ഇന്ത്യയിലെ ബന്ധുക്കളിൽ .

“അവളുടെ നേട്ടത്തിൽ ആശ്ചര്യം ഒട്ടുമില്ല, അവൾ ഒരു നല്ല കുട്ടിയായി വളരുന്നത് ഞങ്ങൾ എല്ലായ്പ്പോഴും കണ്ടിട്ടുണ്ട്. അവൾ ചെയ്യുന്ന എല്ലാ കാര്യത്തിലും അവൾടെ കയ്യൊപ്പുണ്ടായിരുന്നു, അവൾ ചെയ്യാൻ ആഗ്രഹിച്ചതെല്ലാം അവൾ ചെയ്തിട്ടുണ്ട് ”
കമല ഹാരിസിന്റെ മാതൃസഹോദരിയായ ചെന്നൈയിലെ ഡോ.സരള ഗോപാലൻ പറയുന്നു.

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തുലസേന്ദ്രപുരം ഗ്രാമത്തിലുളളവർ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് കമലയുടെ വിജയം ആഘോഷിച്ചത്. വീട്ടുമുറ്റങ്ങളിൽ വർണ്ണാഭമായ റങ്കോളിസ് വരയ്ക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →