കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ രണ്ട്‌പേര്‍ പോലീസ്‌ പിടിയില്‍.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ‌ആശുപത്രിക്ക്‌ സമീപം വാഹനത്തില്‍ ഇരുന്ന ആളിനെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ട്‌ പേര്‍ മെഡിക്കല്‍ കോളേജ്‌ പോലീസിന്റെ പിടിയിലായി. ടാഗോര്‍ ഗാര്‍ഡന്‍സ്‌‌ തോപ്പില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അമ്പാടി എന്ന അരവിന്ദ്‌ രാജ്‌ (21), കുമാരപുരം പടിഞ്ഞാറ്റില്‍ ലെയിന്‍ സി.എസ്‌ നിവാസില്‍ ലല്ലുയെന്ന സുജിന്‍ (24) എന്നിവരാണ്‌ പിടിയിലായത്‌.

കഴിഞ്ഞ ദിവസം ശ്രീകാര്യം കൈരളിനഗര്‍ സ്വദേശിയായ അമല്‍ഗീതും അച്ഛനുമായി കാറില്‍ വരുമ്പോഴായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന്‌ സമീപം കാര്‍ നിര്‍ത്തിയശേഷം അച്ഛന്‍ പുറത്തേക്ക്‌ പോയപ്പോള്‍ പ്രതികള്‍ ബൈക്കിലെത്തി അമലിനെ ഭീഷണിപ്പെടുത്തി 300 രൂപ തട്ടിയെടുത്തു. സംഭവത്തിന്‌ ശേഷം രക്ഷപെട്ട പ്രതികളെ മെഡിക്കല്‍ കോളേജ്‌ ഓട്ടോസ്‌റ്റാന്റിന് ‌ സമീത്തുനിന്ന്‌ പിടികൂടുകയായിരുന്നു. പ്രതികളുടെ പേരില്‍ മെഡിക്കല്‍ കോളേജ്‌, പേട്ട പോലീസ്‌ സ്‌റ്റേഷനുകളിലായി പത്തോളം കേസുകള്‍ നിലവിലുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →