കെ.എം.ഷാജിയുടെ ഭാര്യ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആഷ കോഴിക്കോട്ടെ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. 9-11-2020 തിങ്കളാഴ്ച ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷാജിയുടെ ഭാര്യ ആഷ ഇ.ഡി ഓഫിസിലെത്തിയത്.

.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്‍റെ മൊഴി ഇ ഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കൂടാതെ കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീടിന്‍റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇ.ഡി ശേഖരിച്ചിരുന്നു. ഷാജിയുടെ ഭാര്യയുടെ പേരിലാണ് വീട്. അനധികൃത നിര്‍മാണം കണ്ടെത്തിയ നഗരസഭ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →