ബിനീഷ് കോടിയേരി ഡയറക്ടറായ കമ്പനികൾ കടലാസു കമ്പനികൾ എന്ന് ഇ ഡി

ബംഗളൂരു: സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ കടലാസ് കമ്പനികള്‍ ആണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ഈ കമ്പനികളുമായി ബന്ധമുള്ളവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിച്ച് വിവരം സമർപ്പിച്ചത്.പ്രാഥമിക അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡി കോടതിയില്‍ അറിയിച്ചത്. ഈ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി അന്വേഷിയ്ക്കും.

അനൂപിന്‍റെ അക്കൗണ്ടില്‍ വന്ന പണം മുഴുവനും ബിനീഷിന്‍റെ ബിനാമി ഇടപാടുകളിലേതാണെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്.

ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ് , അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖയായി ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചു.

അനൂപിന്‍റെ പേരിലുള്ള ഈ കാര്‍ഡ് ഉപയോഗിച്ചിരുന്നത് ബിനീഷാണ് എന്നും ഇഡി അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →