തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ യുഡിഎഫ് എംഎല്‍എ എം.സി. ഖമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എം.സി. ഖമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല. എംഎല്‍എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ് കേസിന് കാരണമായത്. നിക്ഷേപകർക്ക് പണം തിരിച്ച് നല്‍കണമെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ് എന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില് ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും ആയിരിക്കും അവസരം. കേരള കോൺഗ്രസ് സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചർച്ച നടന്നു വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

