വിതുര: വിതുര പഞ്ചായത്തിലെ കല്ലാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ശല്ല്യം കനക്കുന്നു. പകല്‍ സമയത്തുപോലും കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി വന്‍ നാശം വിതക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കാട്ടാനകള്‍ ഈ മേഖലയില്‍ തമ്പടിച്ചിട്ട് ഒരാഴ്ചയോളമാകുന്നു. ഇതുകാരണം പുറത്തിറങ്ങാന്‍ പേലും ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കല്ലാര്‍ ശിവകലയില്‍ ആര്‍ സതീളശനാചാരിയുടേയും, കല്ലാര്‍ മംഗലകരിക്കകത്ത് മോഹനന്‍റെയും പുരയിടങ്ങളിലെ കൃഷി നശിപ്പിക്കപ്പെട്ടു. കാട്ടാനക്കുപുറമേ കാട്ടുപോത്ത്, കുരങ്ങുകള്‍ പന്നി , മ്ലാവ് ,കരടി, കേഴ എന്നിവയുടെ ശല്ല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. തെങ്ങ് വാഴ മരച്ചീനി കമുക് പച്ചക്കറികള്‍ എന്നിവയാണ് കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത്..
കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിടയില്‍ ഇവിടെ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ട്‌പ്പെട്ടിട്ടുളളത്.

