കണ്ണൂര്‍ വിമാനത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 76 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. 2020 ഒക്ടോബര്‍ 6 ന് വെളളിയാഴ്ച രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് അരൂര്‍ കക്കട്ടില്‍ സ്വദേശി അബ്ദുള്‍ റഹീം(43)ല്‍ നിന്നാണ് 1457 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണ്ണം പ്ലാസ്റ്റിക്ക് കവറിലാക്കി ഇരു കാലുകളിലും കെട്ടിവച്ചാണ് കടത്താന്‍ ശ്രമിച്ചത്.

32.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍ കോട് ചെങ്കളയിലെ സല്‍മന്‍ ഫാരിസിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കസറ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ട്മാരായ വിപി ബേബി,പിസി ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, ഹബീബ്, ജോയ് സെബാസ്റ്റിയന്‍, മനോജ് യാദവ്, ബവീല്‍ദാര്‍ രാജന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Share
അഭിപ്രായം എഴുതാം