കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 52 ലക്ഷത്തോളം രുപ വിലവരുന്ന 1096 ഗ്രാം സ്വര്‍ണ്ണം കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ 9454 എന്ന വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ (7.11.2020) 2.50ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. വിപണിയില്‍ 52 ലക്ഷംരൂപയോളം വിലവരുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണ്ണം.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായേല്‍(55) ആണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണ മിശ്രിതവുമായി എത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എകെസുരേന്ദ്രനാഥിന്‍റെ നിര്‍ദ്ദേശ പ്രകാരം സൂപ്രണ്ട് കെകെ പ്രവീണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ഇ.മുഹമ്മദ് ഫൈസല്‍, പ്രദീഷ് എം, ജയദീപ്.സി, ഹെഡ് ഹവീല്‍ദാര്‍ഇ.വിമോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.