താൻ ജനങ്ങളെ വിഭജിക്കുന്ന നേതാവായിരിക്കില്ലെന്ന് ജോ ബൈഡൻ, ആഹ്ലാദം പ്രകടിപ്പിച്ച് പതിനായിരങ്ങൾ അമേരിക്കയുടെ തെരുവുകളിൽ

വിൽമിങ്ടൺ: താൻ ജനങ്ങളെ വിഭജിക്കുന്ന നേതാവായിരിക്കില്ലെന്ന് വിജയാഹ്ലാദ റാലിയെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ. അമേരിക്കൻ സമയം നവംബർ 07 ശനിയാഴ്ച വൈകിട്ട് 6.15 ( ഇന്ത്യൻ സമയം നവംബർ 8 ഞായറാഴ്ച രാവിലെ ) നാണ് ജോ ബൈഡൻ ജനങ്ങളെ അഭിസംബോദന ചെയ്തത്.

ഡൊണാൾഡ് ട്രംപിനുള്ള മറുപടിയെന്നോണം താൻ ജനങ്ങളെ വിഭജിക്കുന്ന നേതാവായിരിക്കില്ലെന്നും എല്ലാവരെയും ഒരുമിപ്പിക്കുന്ന നേതാവായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. വംശീയത തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച ബൈഡൻ ആഫ്രോ എഷ്യൻ വംശജർക്ക് നന്ദി പറഞ്ഞു.

‘ തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് തനിക്ക് കിട്ടി. വോട്ട് നൽകാത്തവരുടെ കൂടി പ്രസിഡൻറായിരിക്കും താൻ. അമേരിക്കയിൽ ഇനി നീല ,ചുകപ്പ് സംസ്ഥാനങ്ങൾ ഉണ്ടാകില്ല, ഐക്യ അമേരിക്ക മാത്രമേ ഉണ്ടാകൂ, അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കാനുളള അവസരമാണിത്. ഓരോ മനുഷ്യനും അപരന് കൂടി അവസരം നൽകണം’ ബൈഡൻ പറഞ്ഞു. കോവിഡിനെ നേരിടുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →