കരിപ്പൂരില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു.

കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 831 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കരിപ്പൂരില്‍ നിന്നും കള്ളകടത്തു സ്വര്‍ണ്ണം പിടിക്കുന്നത്. മലപ്പുറം ജില്ലയിലെ എടക്കര റിയാസ്ഖാന്‍ (41) എന്ന യാത്രക്കാരനില്‍ നിന്നാണ് ഇക്കുറി സ്വര്‍ണ്ണം പിടിച്ചെടുത്തത്. നാല് സ്വര്‍ണ്ണ ക്യാപ്‌സൂളുകളായി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാളെത്തിയത്.

കോഴിക്കോട്ടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് യാത്രക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. പിടികൂടിയ സ്വണ്ണത്തിന് 43 ലക്ഷം രൂപ വില വരും.

കരിപ്പൂരില്‍ കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഗള്‍ഫില്‍ നിന്നെത്തിയ അഞ്ചുയാത്രക്കാരില്‍ നിന്നായി 81 ലക്ഷം രൂപയുടെ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തിരുന്നു. ഇവരില്‍ ഒരു യാത്രക്കാരനില്‍ നിന്ന ഒരുലക്ഷം രൂപക്കുളള വിദേശ സിഗററ്റുകളും കണ്ടെത്തിയിരുന്നു. ആറ് യാത്രക്കാരില്‍ നിന്നുമാത്രമായി മൂന്നു ദിവസത്തിനകം പിടികൂടിയത് 1.24 കോടിയുടെ സ്വര്‍ണ്ണമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →