ബാംഗ്ലൂർ വീണു, സൺറൈസേഴ്സിന് വിജയം

അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെ തകർത്ത് ക്വാളിഫയറില്‍ കടന്നു. ആറ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും വിജയിച്ചത്.

ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹോള്‍ഡറും ബാറ്റിങ്ങില്‍ കെയിന്‍ വില്യംസുമാണ് ഹൈദരാബാദിൻ്റെ വിജയവഴി തുറന്നത്.

44 പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി പുറത്താകാതെ വില്യംസണ്‍ ടീമിനെ ക്വാളിഫയറിലേക്ക് എത്തിച്ചു.
ഹോള്‍ഡര്‍ പുറത്താവാതെ നിന്ന് 24 റണ്‍സ് നേടി. വില്യംസനാണ് കളിയിലെ താരം. സാഹയ്ക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീവാത്സ് ഗോസ്വാമി മൂന്ന് പന്തില്‍ റണ്ണെടുക്കാതെ പുറത്തായി.

മുഹമ്മദ് സിറാജ് ആണ് ഹൈദരാബാദ് ഓപ്പണര്‍മാരെ മടക്കി ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കിയത്. പിന്നാലെ മനീഷ് പാണ്ഡേയെ സാംപയും പ്രിയം ഗാര്‍ഗിനെ ചഹലും പുറത്താക്കി. എന്നാല്‍ 132 എന്ന താരതമ്യേന ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഞായറാഴ്ച (07/11/20) നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ജയിക്കുന്ന ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →