റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിനീഷിന്റെ കസ്റ്റഡി നവംബർ 7 ശനിയാഴ്ച അവസാനിക്കും

November 7, 2020 - 9:01 am

ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച (07/11/20) അവസാനിക്കും. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി ബിനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കും.

ഇഡി സോണല്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബിനീഷിന്റെ ബിനാമി ഇടപാട് സമ്പന്ധിച്ച വിവരങ്ങളും അന്വേഷിച്ച് വരുകയാണ്. ശനിയാഴ്ച്ച വൈകുന്നേരം മൂന്നുമണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

ബിനാമി ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലുള്‍പ്പടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. ബനീഷിന്റെ ബിനാമിയാണെന്ന് വിശ്വസിക്കുന്ന അബ്ദുല്‍ ലത്തീഫ്, 2015ല്‍ മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് റസ്റ്റോറന്റിലെ പങ്കാളി കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. ഇവരെ ബീനിഷിനോപ്പമിരുത്തി ചോദ്യംചെയ്യാണമെന്നും ഇഡി ആവശ്യമുന്നയിച്ചേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *