നവംബര്‍ 16 മുതല്‍ പഞ്ചാബ് സര്‍വകലാശാലകളും കോളേജുകളും തുറക്കും

ചണ്ഡിഗഢ്: നവംബര്‍ 16 മുതല്‍ പഞ്ചാബ് സര്‍വകലാശാലകളും കോളേജുകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണ മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സര്‍വകലാശാലകളും കോളേജുകളുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഉന്നത വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും കോളേജുകളും അനുവദിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലെയും കോളേജുകളിലെയും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ 2020 നവംബര്‍ 9 മുതല്‍ ആരംഭിക്കും.ഈ സ്ഥാപനങ്ങളെല്ലാം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, പഞ്ചാബ്, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മന്ത്രാലയം എന്നിവരുമായി കൂടിയാലോചിച്ച് അതത് ഭരണ വകുപ്പുകള്‍ രൂപപ്പെടുത്തുന്ന എസ്ഒപികളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →