കായംകുളം: കായംകുളം മുതുകുളത്ത് അര്‍ദ്ധരാത്രിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ചൂളത്തെരുവ് വേലശ്ശേരി മണ്ണേല്‍ അജി ജോണ്‍സണ്‍, ചൂളത്തെരുവ് പുളിമൂട്ടില്‍ ആന്റണി തോമസ് എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
മരക്കാശേരില്‍ ചിറയില്‍ സുരേഷിന്‍റെയും സഞ്ജുഭവനില്‍ സഞ്ജുവിന്‍റെയും വീടുകളാണ് പ്രതികള്‍ ആക്രമിച്ചത്. കനകകുന്ന് ഇന്‍സ്‌പെക്ടര്‍ കിരണ്‍, എസ്‌ഐ നാസറുദ്ദീന്‍, എഎസ്‌ഐമാരായ നിസാര്‍, ഷാജഹാന്‍, സിവില്‍ പോലീസ് ഓഫീസര്‍ രജീന്ദ്രദാസ് ,ഹോംഗാര്‍ഡ് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.