കൊച്ചി: ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറകട്രേറ്റ്. ലൈഫ് മിഷനിലെ കൂടുതല്‍ പദ്ധതികളില്‍ ശിവശങ്കര്‍ കമ്മീഷന് ശ്രമിച്ചതായി ഇ ഡി പറയുന്നു. പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറുകയും കരാറുകാരെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ഇതില്‍ ഒരു കരാറുകാരനായ ഹൈദരാബാദിലെ പൊന്നാര് ഇന്ഡസ്ട്രീസില് ഇഡി പരിശോധന നടത്തി. ഇവിടെ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തതായിട്ടാണ് വിവരം.