ഭുവനേശ്വർ: അത്യപൂർവമായ കറുത്ത കടുവയുടെ ഫോട്ടോകൾ പകർത്തിയിരിക്കുകയാണ് ഒഡീഷയിലെ ഒരു ഫോട്ടോ ഗ്രാഫർ. ചൊവ്വാഴ്ച (04/11/20) യാണ് കിഴക്കൻ ഒഡീഷയിലെ വനമേഖലയിൽ നിന്നും മെലാനിസ്റ്റിക് കടുവ എന്നറിയപ്പെടുന്ന ഇനത്തിലെ ഒന്നിൻ്റെ ഫോട്ടോകൾ ഫോട്ടോഗ്രാഫറും മൃഗസ്നേഹിയുമായ സൗമെൻ ബാജ്പേയി പകർത്തിയത്.
ഈ ഇനത്തെ ഒഡീഷയിൽ മാത്രമേ കാണുന്നുള്ളൂ. എട്ടെണ്ണം മാത്രമേ ഈ ഇനം കടുവകൾ സംസ്ഥാനത്ത് അവശേഷിക്കുന്നുള്ളൂവെന്ന് വിദഗ്ദ്ധർ പറയുന്നു.
ജീനിലെ ചെറിയ ഒരു വ്യതിയാനമാണ് ഇവയ്ക്ക് കറുത്ത വരകളുണ്ടാകാൻ കാരണമത്രേ.

