ചൈനക്കെതിരെ നീക്കം കടുപ്പിച്ച് ജര്‍മ്മനി. ജര്‍മ്മന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ പട്രോളിംഗ് നടത്തും

ബെര്‍ലിന്‍: ഇന്‍ഡോ പസിഫിക് സമുദ്ര മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചൈനനക്കെതിരായ നീക്കം കടുപ്പിച്ച് ജര്‍മ്മനി. ഈ മേഖലയില്‍ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മ്മനിയുടെ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തുമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി അനഗ്രെറ്റ് ക്രംപ് കാരൻബവർ അറിയിച്ചു.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുളള ജര്‍മ്മനിയുടെ തീരുമാനം. സേനാതലത്തില്‍ ഇന്ത്യ ,യുഎസ്,ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പട്ട (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ക്വാഡ്) സഖ്യത്തിന് സഹായകരമായിട്ടാവും ജര്‍മ്മനിയും ചേരുക.

ഇന്‍ഡോ -പസിഫിക് മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയുടെ ജര്‍മ്മന്‍ സന്ദര്‍ശനത്തില്‍ ധാരണയിലെത്തിയിരുന്നു. ഈ ധാരണയനുസരിച്ച് 2021 ലായിരിക്കും ജര്‍മ്മന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രോളിംഗ് ആരംഭിക്കുക.

നാറ്റോ സഖ്യത്തിന്‍റെ ധാരണയനുസരിച്ച് ഓസ്‌ട്രേലിയയുമായുളള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായി അറിയച്ച ജര്‍മ്മനി അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ തുക പ്രതിരോധ മേഖലക്കായി നീക്കിവെക്കുമെന്നും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →