മധ്യപ്രദേശില്‍ ഖനി തൊഴിലാളികളെ തേടിയെത്തി ഭാഗ്യദേവത: ലഭിക്കുക 90 ലക്ഷം രൂപ

ഭോപ്പാല്‍: മധ്യപ്രദേശില്‍ വജ്രങ്ങള്‍ ഖനനം ചെയ്ത് കണ്ടെടുത്ത ഖനി തൊഴിലാളികളെ തേടി എത്തി ഭാഗ്യദേവത. പന്ന ജില്ലയില്‍ നിന്ന് 7.44, 14.98 കാരറ്റുളള രണ്ടു വജ്രക്കല്ലുകള്‍ കണ്ടെത്തിയ ദിലീപ് മിസ്ത്രി, ലഖന്‍ യാദവ് എന്നിവര്‍ക്കാണ് ഇവയുടെ ലേലത്തിലൂ ടെ 90 ലക്ഷം രൂപ ലഭിക്കുക.
7.44 കാരറ്റുളള വജ്രത്തിന് ഏകദേശം മുപ്പതുലക്ഷത്തിനടുത്ത് രൂപ വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്. 14.98 കാരറ്റുളള വജ്രത്തിന് അതിന്റെ ഇരട്ടിയോളം വിലയും വരും. വജ്രക്കല്ലുകള്‍ക്ക് 12.5 ശതമാനം റോയല്‍റ്റി കുറച്ച ശേഷമുള്ള തുകയാണ് ഇവ കണ്ടെത്തിയ ദിലീപിനും ലഖന്‍ യാദവിനും ലഭിക്കുക. ഈ തുകയാണ് 90 ലക്ഷം

കഴിഞ്ഞ ആറുമാസമായി നാലുസുഹൃത്തുക്കള്‍ക്കൊപ്പം വജ്രഖനനം നടത്തുകയായിരുന്നു ദിലീപ് മിസ്ത്രി. ജരുവപുറിലെ ഖനിയില്‍ നിന്നാണ് 7.44 കാരറ്റ് വരുന്ന വജ്രം ദിലീപ് മിസ്ത്രി ഖനനം ചെയ്തെടുത്തത്. അതേസമയം, കര്‍ഷകനായ ലഖന്‍ യാദവ് ആദ്യമായാണ് വജ്ര ഖനനം നടത്തുന്നത്. 14.98 കാരറ്റ് വരുന്ന വജ്രം കല്യാണ്‍പുര്‍ പ്രദേശത്ത് നിന്നാണ് ഇയാള്‍ക്ക് ലഭിച്ചത്. ആദ്യ ഖനനത്തില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കാനായതിന്റെ സന്തോഷത്തിലാണ് ലഖന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →