രാജ്യാന്തര ശക്തികളെ വെല്ലാന്‍ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടുന്ന മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ

സോള്‍: അന്തര്‍വാഹിനികള്‍ വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ (എസ്എല്‍ബിഎം) വെടിവയ്ക്കാന്‍ കഴിവുള്ള രണ്ട് പുതിയ അന്തര്‍വാഹിനികള്‍ ഉത്തരകൊറിയ നിര്‍മ്മിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ നിയമസഭാംഗം. ഒന്ന് പരിഷ്‌കരിച്ച റോമിയോ ക്ലാസാണ്, മറ്റൊന്ന് പുതിയ ഇടത്തരം വലുപ്പമുള്ള ഒന്നാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. കടലില്‍ നിന്ന് പുതിയ എസ്എല്‍ബിഎം വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തര കൊറിയ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.11 ആക്സിലുകളുള്ള മിസൈല്‍ കവചിത വാഹനവും ഭൂഖണ്ഡാന്തര (ഇന്റര്‍കോണ്ടിനെന്റല്‍) ബാലിസ്റ്റിക് മിസൈലുകളും കൊറിയയുടെ കൈവശമുണ്ടെന്നാണ് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നത്. നേരത്തെ,
ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അസാധാരണ സൈനിക പരേഡിന്റെ എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഇതില്‍ നിന്നും ഉത്തരകൊറിയയുടെ ആയുധ ശേഖരം വ്യക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →