കാബൂൾ: കാബൂൾ സർവകലാശാലയിൽ തിങ്കളാഴ്ച (02/11/20)യുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്റെ മത രഹിതമായ വിദ്യാഭ്യാസത്തെയും വളർച്ചയെയും പ്രതിരോധിക്കാനാണ് ആക്രമണമെന്ന് ഐ എസ് അവകാശപ്പെട്ടു. ചൊവ്വാഴ്ചയാണ് (03/11/20) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് രംഗത്തു വന്നത്.
തിങ്കളാഴ്ച കാബൂൾ സർവകലാശാലയിൽ ഉണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും 19 വിദ്യാർത്ഥികളാണ് മരണമടഞ്ഞത്. അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ രണ്ടാഴ്ചയ്ക്കിടയിൽ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്.

