ശ്രീറാം വെങ്കിട്ടരാമനെ ഫാക്‌ട് ചെക്ക് വിഭാഗത്തില്‍ നിന്ന് നീക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്‌ട് ചെക്ക് വിഭാഗത്തില്‍ നിന്ന്​ നീക്കി. പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കരനെ ഉള്‍​പ്പെടുത്തി. ശ്രീരാമിനെ ഫാക്‌ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

പി.ആര്‍.ഡിയുടെ കീഴിലാണ് ഫാക്​ട്​ ചെക്ക്​ വിഭാഗത്തിന്​ തുടക്കം കുറിച്ചത്​.
സര്‍ക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →