കോഴിക്കോട്: കോവിഡിനെ മറയാക്കി സിമന്റ് കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്നതായി പരാതി. ലോക്ക് ഡൗണ്‍ ഇളവുകളില്‍ നിര്‍മ്മാണ മേഖല സജീവമാകുന്നതിനിടെയാണ് സിമന്റ് കമ്പനികളുടെ പകല്‍ക്കൊളള. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പലതും നിശ്ചലമായി. കോവിഡില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും നാടുകളിലാണ്. വിദഗ്ധ തൊഴിലാളികളുടെ അഭാവം നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് സമന്റിന്റെ വലിവര്‍ദ്ധനവും.
സര്‍ക്കാര്‍ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തിയാണ് സിമന്റ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എഗ്രേഡ് സിമന്റ് ബാഗ് ഒന്നിന് 50 രൂപയാണ് വര്‍ദ്ധനവ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബാധ്യതയുളള മലബാര്‍ സിമന്റും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിന് മുമ്പ് 300 രൂപമുതല്‍ 340 രൂപ വരെ വിലയുണ്ടായിരുന്ന സിമന്റിന് ഇപ്പോള്‍ 25 ശതമാനവില വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. 390 മുതല്‍ 430 വരെയാണ് ഇപ്പോഴത്തെ വില. വില വര്‍ദ്ധനക്കെതിരെ സിമന്റ് ഡീലേഴ്‌സ് അസ്സോസിയേഷന്‍ സമരം നടത്തിയിരുന്നു. മാര്‍ക്കറ്റില്‍ സിമന്റിന് ക്ഷാമവും തുടങ്ങിയിട്ടുണ്ട്. സിമന്റ് വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്.

