ഗുവാഹത്തി: ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്ക് അവസരങ്ങള്‍ തുറന്നുകൊടുത്ത് അസം പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍. ഇനിമുതല്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും സിവില്‍ സര്‍വീസിലേക്ക് അപേക്ഷിക്കാം. സാധാരണ ഗതിയില്‍ സത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നീ രണ്ടുവിഭാഗങ്ങളില്‍ അപേക്ഷകരെ വേര്‍തിരിക്കുമ്പോഴാണ് അസമിന്‍റെ മാതൃകാപരമായ തീരുമാനം.
2020 സെപ്തംബര്‍ 15 ന് പുറത്തിറങ്ങിയ നോട്ടിഫിക്കേഷനില്‍ ട്രാൻസ്ജെൻഡർ എന്ന കാറ്റഗറിയില്‍ അപേക്ഷ സമര്‍പ്പിക്കാം. കേന്ദ്രസര്‍ക്കാര്‍ നേരത്തേതന്നെ ഈ നിലപാട് സ്വീകരിച്ചിരുന്നു. ലിംഗ സമത്വം ഉറപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനം. സംസ്ഥാന തലത്തില്‍ ഈ തീരുമാനം ആദ്യമായി നടപ്പിലാക്കുന്നത് അസം ആണ്.
ഒക്ടോബര്‍ 25 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുളള അസാന തീയതി. ഇതുവരെ 83, 251 പേര്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 42 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലാണ് അപേക്ഷിച്ചിട്ടുളളത്. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ 42 പേര്‍ അപേക്ഷിച്ചത് വലിയ കാര്യമാമെണെന്ന് അസം സ്റ്റേറ്റ് ട്രാന്‍സ് ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സന്‍ സ്വാതി ബിദാന്‍ ബറുവാ വിശദമാക്കി.

