കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 25 ഡിവിഷനുകളില്‍ എസ്ഡിപിഐ മത്സരിക്കും

കണ്ണൂര്‍: അടുത്ത തദ്ദേശ തെരഞ്ഞടെുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 25 ഡിവിഷനുകളില്‍ എസ്ഡിപിഐ മത്സരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പരസ്പരം അധികാര വടംവലി നടത്തുകമാത്രമാണ് ഇടത്-വലത് പാര്‍ട്ടികള്‍ ചെയ്തിരിക്കുന്നതെന്നും കോര്‍പ്പറേഷനിലെ വികസന മുരടിപ്പ് ആര്‍ക്കും മനസിലാകുന്നതേയുളളുവെന്നും അവര്‍ വ്യക്തമാക്കി.

ഇടക്കിടെ മേയര്‍,ഡെപ്യൂട്ടിമേയര്‍ തെരഞ്ഞടെുപ്പുനടത്തി ഭരണസ്തംഭനം ഉണ്ടാക്കി ജനങ്ങളെ വിഢികളാക്കുകയും ചെയ്തവരോട് മറുപടിപറയാന്‍ പൗരന്മാര്‍ ബാധ്യസ്ഥരാണെന്നും അവര്‍ പറഞ്ഞു. വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഇക്ബാല്‍ പൂക്കുണ്ടില്‍, ആസാദ്‌സിറ്റി.ഫറൂക്ക് കക്കാട്,മുസാഫിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം