കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 7 ല്‍ 132-ാംപ്ലോട്ടില്‍ താമസിക്കുന്ന ബാബു-സിന്ധു ദമ്പതികളുടെ മകന്‍ ബബീഷ് (18)ആണ് മരിച്ചത്. ശനിയാഴ്ച(31.10.2010) സന്ധ്യയോടെയായിരുന്നു സംഭവം .

ബബീഷ് കടയില്‍ പോയിട്ട് തിരികെ വരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. കാട്ടാനയിറങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ വനം വകുപ്പ അധികൃതരാണ് കാട്ടാനയുടെ ആക്രമണത്തില്‍ വീണുകിടന്നിരുന്ന ബിബിഷനിനെ കണ്ടെത്തിയത്.

ഉനെതന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശേരി ജനറല്‍ ഹോസ്പ്പിറ്റലിലേക്ക് മാറ്റി. ചിന്നു, ബിബിന്‍, ബബിത എന്നിവര്‍ സഹോദരങ്ങളാണ്.

Share
അഭിപ്രായം എഴുതാം