വാഷിംഗ്ടൺ: 12 മുതല്‍ 18 വയസുവരെ പ്രായമുളള കൗമാരക്കാരില്‍ കോവിഡ് വാക്സിന് പരീക്ഷിക്കാനൊരുങ്ങി മരുന്ന് നിര്‍മ്മാതാക്കളായ ജോണ്സണ് ആന്‍ഡ് ജോണ്സണ്. വെളളിയാഴ്ച (30.10.2020) അമേരിക്കയില്‍ നടന്ന വെര്‍ച്ച്വല്‍ മീറ്റിംഗിലാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്.
2021 ആദ്യത്തോടെ വാക്സിന് പരീക്ഷണം അവസാനിക്കുന്ന തരത്തിലായിരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് കൗമാരക്കാരിലും പരീക്ഷണങ്ങള്‍ നടത്താന്‍ ആരംഭിക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സംഘത്തിലെ ഡോക്ടര്‍ ജെറി സാന്ഡോഫാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
60,000 ത്തോളം വോളന്റിയര്‍ മാരെ ഉള്‍പ്പെടുത്തി കഴിഞ്ഞ സെപ്തംബറില്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ തുടങ്ങിയുരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ക്ക ഗുരുതരമായ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

