ആലപ്പുഴ: എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് ബന്ധം വിടണമെന്നു ജെഎസ്‌എസ് സംസ്ഥാന സെന്റര്‍ യോഗം ആവശ്യപ്പെട്ടു. അര്‍ഹമായ പരിഗണന നല്‍കുകയോ മുന്നണിയില്‍ ഘടകകക്ഷിയാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
ഗൗരിയമ്മ തീരുമാനം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു പറഞ്ഞു.
ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തിന്റെ ആവശ്യം കെ.ആര്‍. ഗൗരിയമ്മയെ അറിയിച്ചു. യുഡിഎഫിന്റെ ഘടകകക്ഷിയായിരുന്ന ജെഎസ്‌എസ് ആറു വര്‍ഷം മുന്‍പാണ് എല്‍ഡിഎഫിനൊപ്പം എ.എന്‍. രാജന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തില്‍ സഞ്ജീവ് സോമരാജന്‍, ആര്‍.പൊന്നപ്പന്‍, ബാലരാമപുരം സുരേന്ദ്രന്‍, കാട്ടുകുളം സലിം, പി.സി.ബീനാകുമാരി, പി.സി. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

