സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി

എറണാകുളം: എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി വന്ന ലോറിഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലിമുഹമ്മദ് എന്ന വ്യാപാരിയാണ് 22 ലക്ഷം രൂപവിലവരുന്ന ലോഡ് നഷ്ട്പപെട്ടതായി എര്‍ണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച കയറ്റിവിട്ട ഇരുപത്തിഅഞ്ച് ടണ്‍ സവാള ലോഡാണ് നഷ്ട്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറില്‍ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചുവിറ്റതാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം