ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചതിന് പാകിസ്താന് എട്ടിന്റെ പണി നല്‍കി ഹാക്കര്‍മാര്‍.സൂം ഓണ്‍ലൈന്‍ മീറ്റിങ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ ശ്രീരാമ-ഹനുമാന്‍ ഭക്തി ഗാനങ്ങള്‍ പ്ലേ ചെയ്യുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് ഫെയ്സ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്ത്യ കശ്മീര്‍ കയ്യടക്കിയ 72 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ പങ്കെടുക്കവേയാണ് സംഭവം.സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പാട്ട് കേള്‍ക്കാന്‍ തുടങ്ങിയ ഉടനെ. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ് എന്നായിരുന്നു പ്രതിനിധികളില്‍ ഒരാളുടെ പ്രതികരണം.ഹാക്കര്‍മാരുടെ മൈക്ക് മ്യൂട്ട് ചെയ്യാന്‍ മറ്റൊരു പ്രതിനിധി ആവശ്യപ്പെടുന്നുണ്ടായിരുന്നുവെങ്കിലും ഹാക്കര്‍മാര്‍ ചര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് തുടരുകയായിരുന്നു.