കൊച്ചി: കെഎസ്‌ഐഎന്‍സി ഉല്ലാസ നൗക സാഗരറാണി വ്യാഴാഴ്ച (29/10/2020) കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു. 100 യാത്രികരെ ഉള്‍ക്കൊളളാന്‍ ശേഷിയുളള ഉല്ലാസ ബോട്ടില്‍ അറബിക്കടലിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ യാത്രികര്‍ക്ക് സാഗരറാണി അവസരമൊരുക്കുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രമാണിച്ച് 50 പേരെ മാത്രമേ ഇപ്പോള്‍ അനുവദിക്കുകയുളളു. പ്രവര്‍ത്തി ദിവസങ്ങളില്‍ 350 രൂപയും അവധി ദിവസങ്ങളില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. 10 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. www.sagararani.in എന്ന വെബ് സൈറ്റില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യാം .ഫോണ്‍ നമ്പര്‍-9846 21 1143

