ജീവനക്കാരന്‍റെ കണ്ണില്‍ മണലെറിഞ്ഞ് 32,000 രൂപ കവര്‍ന്നു

കോഴിക്കോട്: ജീവനക്കാരന്‍റെ കണ്ണില്‍ മണലെറിഞ്ഞ് പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ന്നു. 28.10.2020 ന് പുലര്‍ച്ചെ 3.15നാണ് സംഭവം. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്‌കൂളിന് എതിര്‍വശത്തുളള എച്ച്പി പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇറങ്ങി ജീവനക്കാരന്‍റെ മുഖത്തേക്ക് മണല്‍ എറിയുകയും അയാളുടെ കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നു.

ഒരു ജീവനക്കാരന്‍ മാത്രമാണ് ഈസമയം പമ്പിലുണ്ടായിരുന്നത്. നടക്കാവ് സ്റ്റേഷനില്‍ നിന്ന് പോലിസെത്തി നഗരത്തില്‍ മുഴുവന്‍ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പെട്രോള്‍ പമ്പിലെ ഓഫീസിന് മുമ്പില്‍ സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖവും ബൈക്കിന്‍റെ നമ്പറും വ്യക്തമല്ല.

വണ്ടിപ്പേട്ട ഭാഗത്തുനിന്നെത്തിയ സംഘം ബാഗ് തട്ടിയെടുത്തശേഷം ടൗണ്‍ ഭാഗത്തേക്കാണ് പോയത്. വാഹനം പുറത്തേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ച ക്യാമറക്കുമുമ്പില്‍ ബസ് നിര്‍ത്തിയിട്ടിരുന്നതുകാരണം ബൈക്കിന്‍റെ മുമ്പില്‍ നിന്നുളള ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.

ബൈക്കിന് പിന്നില്‍ നമ്പര്‍ പ്ലേറ്റില്ലെന്നാണ് ജീവനക്കാരന്‍റെ മൊഴി. നഗരത്തില്‍ നിന്നുളള സിസിസടിവി ക്യമറഡൃശ്യങ്ങള്‍ േോലീസ് ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ചനടന്ന സമയത്ത് ഈ പ്രദേശത്തുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →