ചാലക്കുടി: മിമിക്രിയിലൂടെയും നാടന്‍പാട്ടിലൂടെയും സിനിമയിലൂടെയും ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ കലാഭവന്‍ മണി വിടപറഞ്ഞിട്ട് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ വിയോഗം. പക്ഷേ ഇന്നും മലയാളി മനസിൽ മരിക്കാത്ത ഓർമ്മകളായി അദ്ദേഹം ജീവിക്കുന്നുണ്ട്. തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടാണ് മണി ഉയര്‍ന്നുവന്നത്. കോമഡി താരമായി നായകനും വില്ലനും സഹനടനുമൊക്കെയായി തിളങ്ങിയ അദ്ദേഹത്തോട് മലയാളികള്‍ക്ക് ഏറെ സ്നേഹമാണ്.
മണിച്ചേട്ടന്റെ തണലില്‍ ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലുമൊക്കെ ഒന്നാം റാങ്കോടെ പാസായ മണിയുടെ അനുജന് ആര് എല്‍വി രാമകൃഷ്ന് ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കയാണ്. തന്റെ ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഏട്ടന്റെ ആത്മാവായിരിക്കുമെന്ന് രാമകൃഷ്ണനും ഉറപ്പുണ്ട്.
ജീവിച്ചിരിക്കുമ്പോൾ നിറവേറ്റാൻ കഴിയാതെ പോയ മണിയുടെ മറ്റൊരു ആഗ്രഹമായിരുന്ന ഗ്രാമീണ ലൈബ്രറിയും യാഥാർത്ഥ്യമായി കഴിഞ്ഞു. മണി മരിച്ച് മൂന്ന് വര്‍ഷമായപ്പോള്‍ കലാഭവന്‍മണി സ്മാരക ലൈബ്രറി എന്നൊരു സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി തുറന്നുകൊടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ആഗ്രഹം രാമകൃഷ്ണന് സാധിച്ചത്.
കാലടി സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയാണ് രാമകൃഷ്ണന് ഇപ്പോള്‍. മണിയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മണിയുടെ സര്‍വ്വസമ്പാദ്യവും നിമ്മിയും മകളുമാണ് കൈര്യം ചെയ്യുന്നതെന്ന് രാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു. മണി മരിച്ചതോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകള്‍ എന്ന് പറഞ്ഞവരില്‍ പലരും ഇപ്പോള്‍ വിളിക്കാറുപോലുമില്ലെന്നും രാമകൃഷ്ണന് കൂട്ടിച്ചേര്‍ക്കുന്നു.

