ബംഗളൂരു: ബംഗളൂരു ലഹരി മരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ബിനീഷ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും ഇഡി പറഞ്ഞു.കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചത് ബിനീഷാണ്. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകൾ ബംഗളൂരുവില്‍ ചെയ്തെന്നു കണ്ടെത്തിയതായും ഇഡി വ്യക്തമാക്കി.
അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ ഫോണില്‍ വിളിച്ചുവെന്നും ഇഡി പറഞ്ഞു. ബിനീഷ് സ്ഥിരമായി ബംഗളൂരു സന്ദര്‍ശിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത് എന്നും ഇഡി വ്യക്തമാക്കി.മൂന്ന് മുതല്‍ ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്. ബിനീഷിനെ 29-10-2020 വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിലെ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി.

