കുവൈറ്റിലെ ഇന്ത്യന്‍ എംബസി നാട്ടില്‍ പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക്‌ ശേഖരിക്കുന്നു

കുവൈറ്റ്‌: നാട്ടില്‍ പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക്‌ കുവൈത്തിലെ ഇന്ത്യന്‍ എംബസി വീണ്ടും ശേഖരിക്കുന്നു.അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ എംബസി വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ പേരുവിവരങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാനാണ്‌ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. വന്ദേഭാരത്‌ ദൗത്യത്തിന്‌ കീഴില്‍ നാട്ടില്‍ പോകാനായി നേരത്തേ നിരവധി പ്രവാസികള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നുവെങ്കിലും പലരും യാത്ര ചെയ്‌തിട്ടില്ല. ഇതേ തുടര്‍ന്നാണ്‌ അടുത്ത ദിവസങ്ങളില്‍ റീപാട്രിയേഷന്‍ വിമാനങ്ങളില്‍ ഇന്‍ഡ്യയിലേക്ക്‌ യാത്ര പുറപ്പെടാന്‍ ആഗ്രഗിക്കുന്നവരുടെ യഥാര്‍ത്ഥ കണക്ക്‌ അറിയാന്‍ വേണ്ടി രജിസ്‌ട്രേഷന്‍ ഡ്രൈവ്‌ ആരംഭിച്ചത്‌

പേര്,‌ ഇ-മെയില്‍, കുവൈത്ത്‌ ഫോണ്‍ നമ്പര്‍, വിസാ സ്റ്റാറ്റസ്‌, ഇന്ത്യയിലെ സംസ്ഥാനം, അടുത്തുളള വിമാനത്താവളം എന്നീ വിവരങ്ങള്‍ സഹിതം നവംബര്‍ 5 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇപ്പോഴത്തെ ഡിമാന്‍റ് ‌ അറിയാന്‍ നിശ്ചിത കാലത്തേക്ക്‌ നടത്തുന്ന വിവരശേഖരമാണിതെന്നും എംബസി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →