തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ മകന്റെ ധാർമിക ഉത്തരവാദിത്വം പാർട്ടിക്ക് ഇല്ല എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിനീഷ് കോടിയേരി സിപിഎമ്മിനെ നേതാവല്ല. കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി . മകനിറെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്ല. ആക്ഷേപമുയർന്നു വന്നപ്പോൾ തന്നെ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയതാണ്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ല. മകന് തെറ്റു വന്നാൽ അത് പാർട്ടിയുടേതല്ല, അത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യവുമല്ല. സിപിഐഎമ്മിന് ഇതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല. ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ചൂണ്ടിക്കാട്ടിയതാണ് ഇതെല്ലാം .
മകന്റെ ചെയ്തികൾ അച്ഛന്റെ തലയിൽകെട്ടി വയ്ക്കാൻ പറ്റില്ല. ബിനീഷ് കോടിയേരി പാർട്ടിയുടെ ആരുമല്ല. – വിജയരാഘവൻ
