കൊട്ടാരക്കര: ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂര്‍ മോട്ടോര്‍കുന്നില്‍ അനുഭവനില്‍ അനുദേവ് (28)ആണ് അറസ്റ്റിലായത്.
പ്രതിയുടെ ബന്ധുവായ കരിങ്ങന്നൂര്‍ ഗോകുല്‍ ഭവനില്‍ വിഷ്ണു(29), സുഹൃത്തായ ആദര്‍ശ് ഭവനില്‍ അഭിലാഷ് (28) എന്നിവരെയാണ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദീവസം രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധുവായ വിഷ്ണുവിനോടുളള മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു
പൂയപ്പളളി സിഐ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുളള പോലീസ് സംഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

