തൃശൂർ മൃഗശാലയിലെ ഗംഗ എന്ന പുള്ളി പുലി ചത്തു. കോവിഡ് എന്ന് സംശയം

തൃശ്ശൂർ : തൃശൂർ മൃഗശാലയിലെ ഗംഗ എന്ന പുള്ളി പുലി ചത്തു. കൊറോണ ബാധയെ തുടർന്നാണ് ചത്തത് എന്ന സംശയത്തിൽ വിദഗ്ധസംഘം പരിശോധന നടത്തുന്നു. 27- 10- 2020 ചൊവ്വാഴ്ച രാത്രിയിലാണ് ഗംഗ ചത്തത്. പ്രത്യേകിച്ച് ശാരീരിക അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ഗംഗ മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ട് . മൃഗശാലയിലെ വെറ്റിനറി സർജൻ ബിനോയ് സി ബാബുവിനെ കൂടാതെ ഡോക്ടർ സുനിൽ, ഡോക്ടർ ഡേവിഡ് എന്നിവരും ചേർന്നാണ് വിദഗ്ധ പരിശോധന നടത്തുന്നത്. സ്രവവും ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. ഗംഗയെ പരിചരിച്ചിരുന്ന മൂന്ന് പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു . കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ കെ മഹേഷ്, ഡി എഫ് ഒ ജയശങ്കർ, കെ എഫ് ആർ ഐ മുൻ ഡയറക്ടർ ഡോക്ടർ ഈസ എന്നിവരും മൃതദേഹ പരിശോധനയിൽ പങ്കെടുത്തു.

ഗംഗയ്ക്ക് 8 വയസ്സ് പ്രായമായിരുന്നു. 2012 വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഗർഭിണിയായ പുലിയെ തൃശ്ശൂർ മൃഗാശുപത്രിയിലേക്ക് ആണ് കൊണ്ടുവന്നത്. ഈ പുലിയുടെ കുട്ടിയാണ് ഗംഗ. പ്രസവത്തോടെ തള്ള ചത്തു. തള്ളി ഇല്ലാത്ത ഗംഗയെ വളർത്തിയത് മൃഗശാലയിലെ ജീവനക്കാരായിരുന്നു. ജീവനക്കാരുമായി നല്ല അടുപ്പത്തിലായിരുന്നു ഗംഗ. ശരീരത്തിൽ തൊടാൻ സമ്മതിച്ചിരുന്ന ഏക മൃഗം ഗംഗയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →