ഫെയ്‌സ് ബുക്ക് ഇന്ത്യാ പോളിസി ഡയറക്ടര്‍ അന്‍ഖിദാസ് രാജി വെച്ചു. ഇവര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരേപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്‍ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയമായ ശേഷമാണ് രാജി.
ജനസേവനത്തിനിറങ്ങാന്‍ വേണ്ടിയാണ് അന്‍ഖിദാസ് രാജിവച്ചതെന്ന് ഫെയ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ കുറിപ്പിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ ആദ്യകാല ജീവനക്കാരില്‍ ഒരാളാണ് അന്‍ഖിയെന്നും കമ്പനിയുടെ 9 വര്‍ഷത്തെ വളര്‍ച്ചയില്‍ വളരെ പ്രാധാന്യമേറിയ റോള്‍ അന്‍ഖി വഹിച്ചിരുന്നുവെന്നും അജിത് പറഞ്ഞു.
ബിജെപിയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പിലും ഇവര്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി ആരോപണമുണ്ട്. ആരോപണം ഉയര്‍ന്ന് രണ്ടരമാസത്തിന് ശേഷമാണ് ഇവരുടെ രാജി. രാജ്യത്തിലെ 300 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമില്‍ എങ്ങനെയാണ് രാഷ്ട്രീയ പരമായ വിവരങ്ങളുടെ നിയന്ത്രണം എന്ന ചോദ്യമാണ് അന്‍ഖിയോട് ഫേസ്ബുക്ക് ജീവനക്കാരില്‍ നിന്നും ഇന്ത്യന്‍ പൊതു രംഗത്തുനിന്നും ഉയര്‍ന്നുവന്നത്.

