അടിമാലി: അടിമാലിക്കുസമീപം വെളളത്തൂവലില്‍ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയിലായി. വെളളത്തൂവല്‍ മാങ്ങാലയില്‍ മുരുകേശന്‍(56) ആണ് വെട്ടേറ്റത്. 25/10/2020 ഞായറാഴ്രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന സമയത്താണ് സുഹൃത്ത് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വെളളത്തൂവല്‍ പൈതപ്ലാക്കല്‍ പ്രസാദ് (48)നെ പോലീസ് അറസ്റ്റ് ചെയ്തു. മുരുകേശന്‍ ഇയാളില്‍ നിന്ന കടം വാങ്ങിയ 30,000 രൂപ തിരികെ കൊടുത്തില്ലെന്നതാണ് കാരണമായി പറയുന്നത്. ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കോട്ടയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളത്തൂവല്‍ സിഐ ആര്‍ കുമാറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

