ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കീഴടങ്ങിയിട്ടുണ്ട്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കീഴടങ്ങിയിട്ടുണ്ട്.

അവന്തിപ്പോര ജില്ലയിലെ നൂര്‍പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസ് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകീട്ടോടെ സുരക്ഷാ സേന പ്രദേശത്തേക്ക് എത്തിയത്. സുരക്ഷാ സേനയെ കണ്ടതും ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

പുല്‍വാമയിലെ ഗുല്‍ഷന്‍പുര സ്വദേശിയാണ് കീഴടങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →