ഭാര്യമാര്‍ക്കൊപ്പമുളള കിടപ്പറ രംഗങ്ങള്‍ ആപ്പ്‌ വഴി ലൈവ്‌ ചെയ്‌ത്‌ പണമുണ്ടാക്കിയിരുന്ന യുവാവ്‌ പിടിയില്‍

ഭോപ്പാല്‍ : ഭാര്യമാര്‍ക്കൊപ്പമുളള കിടപ്പറ രംഗങ്ങള്‍ ആപ്പ്‌ വഴി ലൈവ്‌ ചെയ്‌ത്‌ പണമുണ്ടാക്കിയിരുന്ന 24 കാരനായ യുവാവ്‌ പിടിയില്‍ . മദ്ധ്യപ്രദേശിലെ വിദിഷയില്‍ നിന്നാണ്‌ ഇയാള്‍ പിടിയിലായത്‌. രണ്ട്‌ ഭാര്യമാര്‍ക്കൊപ്പുമുളള കിടപ്പറ രംഗങ്ങള്‍ വിവിധ ആപ്പുകളിലൂടെ ലൈവ്‌ സ്‌ട്രീം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. ഇതിനായി അയാള്‍ പണം കൈപ്പറ്റിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇപ്രകാരം ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ്‌ പോലീസ്‌ പറയുന്നത്‌. രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. ബലാല്‍സംഗം സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ്‌ ചാര്‍ജ്‌ ചെയ്‌തു.

പത്താക്ലാസുവരെ മാത്രം പഠിച്ചിട്ടുളള യുവാവ്‌ മൊബൈല്‍ സംബന്ധമായ കാര്യത്തിലും, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്ന കാര്യത്തിലും വിദഗ്ധ നായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പല ഡേറ്റിംഗ്‌ ആപ്പുകളിലും ഇയാള്‍ അംഗമാണ്‌ . 100 രൂപ മുതല്‍ പല നിരക്കുകളാണ്‌ ലൈവ്‌ ഷോയ്‌ക്ക്‌ ഈടാക്കിയിരുന്നത്‌. ഡെമോ കാണുന്നതിന്‌ 100 രൂപയാണ്‌. തുടര്‍ന്ന്‌ 500,700,1000എന്നിങ്ങനെയാണ്‌ നിരക്കുകള്‍.

മുഖം കാണുന്നതിനും കാണിക്കാത്തതിനും പ്രത്യേക നിരക്കാണ്‌ ഈടാക്കിയിരുന്നത്‌. ഈ കഴിഞ്ഞ ഓഗസ്‌റ്റില്‍ മാത്രം തുടങ്ങിയ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ആറ്‌ ലക്ഷം രൂപ വന്നതായി പോലീസ്‌ കണ്ടെത്തി. പ്രതിയുടെ ഒന്നാം ഭാര്യ ബംഗളൂരു സ്വദേശിനിയാണ്‌. ഇവര്‍ നിലവില്‍ ഏഴുമാസം ഗര്‍ഭിണിയാണ്‌. സോഷ്യല്‍ മീഡിയയിലൂടെയാണ്‌ ഇവരെ പരിചയപ്പെട്ടത്‌. രണ്ടാം ഭാര്യ യുപി സ്വദേശിനിയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →