എല്‍.ജെഡി.കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് .വി.രാമകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞാങ്ങാട്: ലോക് താന്ത്രിക് ജനതാദള്‍ കാസര്‍കോട് ജില്ല പ്രസിഡന്‍റങ് എ.വി.രാമകൃഷ്ണന്‍ അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. എല്‍ജെഡി മുന്‍സംസ്ഥാന ജനറല്‍സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. ആദ്യം ജനസംഘത്തിലായിരുന്ന ഇദ്ദേഹം പിന്നീട് ജനതാ പാര്‍ട്ടിയിലും ജനതാ ദളിലും സോഷ്യലിസ്റ്റ് ജനതയിലും പ്രര്‍ത്തിച്ചു. ഈ പാര്‍ട്ടികളിലെല്ലാം അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലും കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ ഇവിടുത്തെ കമ്മറ്റിയിലും ഭാരവാഹിയായിരുന്നു.

ജനസംഘത്തിന്‍റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട പാര്‍ലമെന്‍റിന് മുന്നില്‍ നടത്തിയ സമരത്തില്‍ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിടച്ചിരുന്നു. പി.പരമേശ്വരനടക്കമുളള നേതാക്കള്‍ക്കൊപ്പമായിരുന്നു ജയില്‍വാസം.

1969 ല്‍ മലപ്പുറം ജില്ലാ രൂപികരണത്തിനെതിരെ നടത്തിയ സമരത്തിനിടെ പോലീസിന്‍റെ കൊടിയ മര്‍ദ്ദനത്തിനിരയാകുകയും അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിയിലടയ്ക്കുകയും ചെയ്തിരുന്നു. 1977 ല്‍ ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ പാര്‍ട്ടിയുടെ ഹോസ്ദുര്‍ഗ്ഗ് മണ്ഡലം സെക്രട്ടറിയായി.

കാസര്‍കോഡ് ജില്ലയുടെ വികസനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയാണ് രാമകൃഷ്ണന്‍. മികച്ച സഹകാരിയായിരുന്ന ഇദ്ദേഹം കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായും കയര്‍ഫെഡ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ചന്ദ്രശേഖരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍, കെകെ ഫൗണ്ടേഷന്‍ സ്ഥാപക നേതാവും ഖജാന്‍ജിയും കെ.മാധവന്‍ ഫൗണ്ടേന്‍ ഖജാന്‍ജിയുമാണ്.

പയ്യന്നൂര്‍ കേളോത്തെ പരേതനായ കെപി രാമ പൊതുവാളിന്‍റെയും എവി ലക്ഷിയമ്മയുടേയും മകനാണ്. ഭാര്യ കെ.നളിനി. (കാഞ്ഞാങ്ങാട് ക്ഷീരസഹകരണ സംഘം മുന്‍ സെക്രട്ടറി). മക്കള്‍ ബിന്ദു, സിന്ധു, ബിജു(അദ്ധ്യാപകര്‍). മരുമക്കള്‍ പി.ഗോപാല കൃഷ്ണന്‍(അദ്ധ്യാപകന്‍), കെ.സന്തോഷ്‌കുമാര്‍, പി.അശ്വതി, സഹോദരങ്ങള്‍ പദ്മനോഹരന്‍ ഗിരിജ,രാഗിണി. സഹോദരങ്ങള്‍ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →