തൃശൂര്‍: വിയ്യൂര്‍ സെന്‍ട3ല്‍ ജയിലിലെ 51 തടവുകാര്‍ക്കും 7 ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞകുറെ ദിവസങ്ങളായി തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിപുലമായ പരിശോധനക്ക് ആരോഗ്യ വകുപ്പ് തയ്യാറായത്.
ഇതിന്‍റെ ഭാഗമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ജയിലിലും പരിശോധന നടത്തിയത് . മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പടെയുളളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ പരിശോധന തുടരുകയാണ്.

