ന്യൂയോര്‍ക്ക്: ഉള്ളടക്കം നീക്കം ചെയ്താല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് മേല്‍നോട്ട ബോര്‍ഡിന് നേരിട്ട് അപ്പീല്‍ നല്‍കാം. ഉപയോക്താക്കളില്‍ ഉള്ളടക്കം ചെലുത്തുന്ന സ്വാധീനം, പൊതു വ്യവഹാരത്തിന് നിര്‍ണായക പ്രാധാന്യം, ഫേസ്ബുക്കിന്റെ നയങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
ഉപയോക്താക്കള്‍ അവരുടെ ഉള്ളടക്കം ഡിലീറ്റ് ചെയ്തതിന് ശേഷം എന്ത് സംഭവിക്കുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ചിത്രം ഡിലീറ്റ് ചെയ്താല്‍ ആ ചിത്രം ഫെയ്സ്ബുക്കില്‍ നിന്നും ഉടനടി അപ്രത്യക്ഷമാവും. എന്നാല്‍ 90 ദിവസത്തിന് ശേഷമേ ഫെയ്സ്ബുക്ക് സെര്‍വറുകളില്‍ നിന്നും അത് പൂര്‍ണമായും നീക്കം ചെയ്യപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ നീക്കം ചെയ്യപ്പെട്ട ഉള്ളടക്കം വേണമെങ്കില്‍ വീണ്ടും തിരിച്ചെത്തിക്കുമെന്നാണ് ഫെയ്‌സ് ബുക്ക് പറയുന്നത്.