ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടുളളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയ രീതിയില്‍ ക്രമക്കേടുളളതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി.ലൈഫ് മിഷന്‍റെയല്ലാതെ പൂര്‍ത്തിയാക്കിയ വീടുകളുടെ നിര്‍മ്മാണത്തിനും ലൈഫ് പദ്ധതി പണം നല്‍കിയതായി നിയമ സഭാ ലോക്കല്‍ഫണ്ട് അക്കൗണ്ട് കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫണ്ട് അനുവദിക്കുന്ന രീതിയിലും പാളിച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

ലൈഫ്മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിബിഐ, വിജിലന്‍സ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഓഡിറ്റ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. നിയമ സഭാ സമിതി ഇക്കാര്യം വിശദമായി പരിശോധിക്കും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ശരിവെക്കുന്ന കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്.സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമയാി പാലിക്കാതെയാണ് പഞ്ചായത്തുകള്‍ ലൈഫ്ഭവന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതെന്ന് റിപ്പോര്‍ട്ടിന്‍റെ ആദ്യഭാഗത്തുതന്നെ കുറ്റപ്പെുത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →