ബീജിങ്: 5ജി നെറ്റ്ര്‍ വർക്ക് ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനീസ് ടെലികോം കമ്പനികളില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വീഡന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ചൈന. വന്‍കിട ടെലികോം കമ്പനികളായ വാവേ, ഇസെഡ്ടിസി എന്നിവരില്‍ നിന്നും വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. തെറ്റായ നടപടിയാണിതെന്നും അത് തിരുത്തണമെന്നുമാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. വാവേ രാജ്യ സുരക്ഷാ കാര്യങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വന്തം സുരക്ഷയ്ക്കാണ് നിരോധന തീരുമാനമെന്നും ചൈനയെ ലക്ഷ്യം വെച്ചല്ലെന്നുമാണ് വിലക്കിനെ കുറിച്ച് സ്വീഡിഷ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.
5 ജി വിന്യാസത്തില്‍ ലോകമെമ്പാടും ഒപ്പുവച്ച കരാറുകളുടെ അടിസ്ഥാനത്തില്‍ വാവേയ്ക്കും നോക്കിയയ്ക്കും എറിക്‌സണിനും ലോകവിപണിയില്‍ വലിയൊരു പങ്കുണ്ട്.

