മംഗളൂരു: കാല്‍ നടക്കാരില്‍ നിന്ന പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍ പെട്ട നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സക്കീര്‍ഹുസൈന്‍ (26), അക്ഷയ് സജ്ജയ ഗോസാവി (22), കമ്പാര്‍ റഹിം മിര്‍സ (32),ശഹറൂഖ്ബണ്ടെ നവാസ് ശൈഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
തനിയെ നടന്നുപോകുന്ന സ്ത്രീകളെ പോലീസ് ഓഫീസര്‍മാരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും , വഴിയില്‍ കവര്‍ച്ചക്കാരുണ്ടെന്നും ആഭരണങ്ങള്‍ അണിയുന്നത് അപകടമാണെന്നും പറഞ്ഞ് ആഭരണങ്ങള്‍ അഴിച്ച് ബാഗില്‍ വയ്പ്പിക്കും. തുടര്‍ന്ന് ആ ബാഗ് തട്ടിപ്പറിച്ച് ബൈക്കിലോ കാറിലോ രക്ഷപെടും .ഇതായിരുന്നു അവരുടെ രീതി.
ഈ സംഘത്തിനെതിരെ ഉടുപ്പി ടൗണ്‍,കുന്താപുരം, ചിക്കമംഗളൂരു, ബണ്ട്വാള്‍, മംഗളൂരുഉര്‍വാ, വിജയപുര തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുളളതായും പോലീസ് പറഞ്ഞു. 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണചെയിനും 5100 രൂപയും പോലീസ് കണ്ടെടുത്തു. ഇവര്‍ വില്‍പ്പന നടത്തിയ 65 ഗ്രാം സ്വര്‍ണ്ണം ശ്രീരാംപുര, അഹമ്മദ്‌നഗര്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും പിടിച്ചടുത്തു.
ഉടുപ്പി പോലീസ് സൂപ്രണ്ട് എന്‍ വിഷ്ണുവര്‍ദ്ധന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

